FLASH

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല

ന്യൂഡൽഹി: ഈ അധ്യയനവർഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല എന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.

കോവിഡ് പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകൾ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്.

വായിക്കുക:  ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ കളിയാക്കിയ ബന്ധുക്കള്‍ക്ക് മകൻ കൊടുത്ത പണി!

പരീക്ഷ എങ്ങനെ നടത്താമെന്ന ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി– മാർച്ചിൽ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നൽകിയില്ല.

Related posts