FLASH

പട്ടിക ജാതിക്കാരുടെ മുടി വെട്ടിയതിന് ബാർബർക്ക് ഊരുവിലക്ക്;മകനെ ബലമായി മദ്യം കുടിപ്പിച്ചു, നഗ്നനാക്കി വീഡിയോ പകർത്തി;പരാതി തഹസിൽദാർക്ക്.

ബെംഗളൂരു : പട്ടിക വിഭാഗക്കാരുടെ മുടി വെട്ടിയതിന് ഊരു വിലക്ക് ഏർപ്പെടുത്തിയതായും ബാർബറുടെ മകനെ പിടിച്ചു കൊണ്ടു പോയി ബലമായി മദ്യം കുടിപ്പിക്കുകയും നഗ്ന വീഡിയോ പകർത്തുകയും ചെയ്തതായി പരാതി.

നഞ്ചൻഗുഡിലെ ഹല്ലാര ഗ്രാമത്തിലെ ബാർബറായ മല്ലികാർജുൻ ഷെട്ടി (47)യാണ് നായക് സമുദായത്തിലെ ചില ആളുകൾക്കെതിരെ തഹസിൽ ദാർക്ക് പരാതി നൽകിയത്.

വായിക്കുക:  ലോക്ഡൗണിനു തൊട്ടുമുമ്പ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോയവർക്ക് സമൻസ്

ജാതി വിവേചനത്തിൽ വിശ്വസിക്കാത്ത തനിക്കെതിരെ 3 മാസത്തോളമായി പീഡനമാണെന്ന് ഷെട്ടി പറയുന്നു.

പട്ടിക വിഭാഗക്കാരുടെ മുടിവെട്ടുകയാണെങ്കിൽ അധിക തുക ഈടാക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം, അതിന് വഴങ്ങാതായതോടെ 50000 രൂപ പിഴ നൽകണമെന്ന് നാട്ടിലെ മഹാദേവ നായിക്കും മറ്റു രണ്ടു പേരും ആവശ്യപ്പെട്ടു എന്ന് പരാതിയിൽ പറയുന്നു.

വായിക്കുക:  സംസ്ഥാനത്ത് ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇനി 24 മണിക്കൂറും പ്രവർത്തിക്കും.

സംഭവം അന്വേഷിക്കുകയാണെന്നും സത്യമാണെന്ന് തോന്നിയാൽ പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്ന് തഹസിൽദാർ മഹേഷ് കുമാർ അറിയിച്ചു.

Related posts