FLASH

ബന്ദിന് പിൻതുണയുമായി ഓട്ടോ-ടാക്സി തൊഴിലാളികളും.

ബെംഗളൂരു :കന്നട ആക്ടിവിസ്റ്റ് വാട്ടാൾ  നാഗരാജിൻ്റെ നേതൃത്വത്തിലുള്ള കന്നട അനുകൂല സംഘടനകൾ ഡിസംബർ അഞ്ചിന് കർണാടകബന്ദിന് ആഹ്വാനം ചെയ്തതായി ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരും ടാക്സി യൂണിയനുകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മറാഠാ വികസന ബോർഡ് രൂപീകരിക്കുകയും അതിനു വേണ്ടി 50 കോടി രൂപ അനുവദിക്കുകയും ചെയ്ത കർണാടക ഗവൺമെന്റ് നടപടിയെ എതിർക്കുന്നതിനാലാണ് ബന്ദ് സംഘടിപ്പിച്ചിരിക്കുന്നത്.

വായിക്കുക:  നഗരത്തിലെ പോലീസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതിയോ നിർദ്ദേശങ്ങളോ മുന്നോട്ട് വക്കാനുണ്ടോ ? സിറ്റി പോലീസ് കമ്മീഷണറുമായി ഇന്ന് തത്സമയം സംവദിക്കാം..

ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ക്യാബ് ഡ്രൈവർമാർക്കും സമാനമായ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related posts