fbpx
FLASH

നഗരത്തിലെ പോലീസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതിയോ നിർദ്ദേശങ്ങളോ മുന്നോട്ട് വക്കാനുണ്ടോ ? സിറ്റി പോലീസ് കമ്മീഷണറുമായി ഇന്ന് തത്സമയം സംവദിക്കാം..

ബെംഗളൂരു : നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പോലീസിൻ്റെ ഇടപെടലുകളെ കുറിച്ച് പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടോ, എങ്കിൽ അത് നിങ്ങൾക്ക് നേരിട്ട് സിറ്റി പോലീസ് കമ്മീഷണെറെ അറിയിക്കാൻ ഒരു അവസരം.

ഇന്ന് രാവിലെ 11 മണി മുതൽ 12 മണി വരെ അതിനുള്ള അവസരമുണ്ട്.പൊതു ജനങ്ങൾക്ക് #AskCPBlr എന്ന ടാഗികൂടെ  ട്വിറ്ററിലൂടെ ചോദ്യങ്ങൾ പങ്കുവയ്ക്കാം.

തത്സമയം മറുപടി ലഭിക്കും.

മാസത്തിൽ എല്ലാ നാലാമത്തെ ശനിയാഴ്ചയും രാവിലെ 11 മുതൽ ഒരു മണി വരെ അതത് പോലീസ് സ്റ്റേഷനുകളിൽ പോയി നിർദേശങ്ങൾ സമർപ്പിക്കാനും കേസ് വിവരങ്ങൾ അറിയാനും അവസരമുണ്ട്.

“മാസിക ജനസമ്പർക്ക ദിവസ്” എന്ന സംവിധാനത്തിന് ഓരോ സാറ്റേഷനിലും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

Follow Us

Follow us on Facebook Follow us on Twitter Contact us on WhatsApp

Related posts