FLASH

സംസ്ഥാനത്ത്നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ നിന്നും കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സദാനന്ദ ഗൗഡ.

പ്രാരംഭലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ പോസറ്റീവ് ആകുകയായിരുന്നു.

വായിക്കുക:  അവശ്യമെങ്കിൽ ബിനീഷ് കൊടിയേരിയെ ഇനിയും ചോദ്യം ചെയ്യും:എൻ.സി.ബി.
വായിക്കുക:  സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ല എന്ന തീരുമാനവുമായി സർക്കാർ.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related posts