FLASH

ആന്ധ്രയിലെ ഒരു വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ.

ബെംഗളൂരു :ആന്ധ്രയിലെ ഒരു ഹോൾസെയിൽ വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ. ഇന്ദിരാനഗർ നിവാസിയായ എച്ച് ശശികല ആണ് സാമ്പഗേഹള്ളി പോലീസിന്റെ പിടിയിലായത്.

വസ്ത്ര വ്യാപാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശശികല തട്ടിപ്പുകൾ നടത്തിയിരുന്നത്. ബംഗളൂരുവിലെ ഒരു ജഡ്ജിയുടെ കുടുംബത്തിലെ വിവാഹച്ചടങ്ങിന് സാരികൾ നൽകാനുള്ള ഓർഡർ ലഭിച്ചതായി നെല്ലൂരിൽ ഉള്ള വെങ്കിടേശ്വരലുവിനെ ബോധ്യപ്പെടുത്തി കൊണ്ടായിരുന്നു തട്ടിപ്പ്.

വായിക്കുക:  സംസ്ഥാനത്ത് ഇന്ന് 9265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; കൂടുതൽ വിവരങ്ങൾ

ബാക്കിവന്ന120 സാരികൾ പോലീസ് കണ്ടെടുത്തു.

ശശികല മറ്റുപല ഡീലർമാരും ആയി ബന്ധപ്പെട്ടിരുന്നതായി സംശയിക്കുന്നു.

Related posts