FLASH

ബെംഗളൂരു ടെക് സമ്മിറ്റ്-2020 ന് തിരിതെളിഞ്ഞു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.

ബെംഗളൂരു: 5 വർഷം മുമ്പ് ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം രാജ്യത്തെ ജീവിത രീതിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

“ഇത് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യും ജീവിതത്തെ മാറ്റിമറിച്ചു”. ബംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നവീകരണത്തിൽ ഇന്ത്യയ്ക്ക് ഒരു നേട്ടം ഉണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യൻ രൂപകല്പനചെയ്ത ഉൽപ്പന്നങ്ങൾ ലോകത്തിനായി സമർപ്പിക്കാനുള്ള സമയമാണിതെന്നും ഓർമിപ്പിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അതിലൂടെ രാജ്യത്തുടനീളമുള്ള ആളുകൾക്ക് സേവനങ്ങൾ വിതരണം ചെയ്യുന്നത് വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നും എടുത്തുപറഞ്ഞു.

വായിക്കുക:  പ്രമുഖ സീരിയില്‍ നടി മയക്കുമരുന്ന് വാങ്ങാനെത്തി; മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം കയ്യോടെ പിടികൂടി

Related posts