FLASH

ബെംഗളൂരു കലാപം; എസ്.ഡി.പി.ഐ.ഓഫീസുകളിൽ പരിശോധന നടത്തി എൻ.ഐ.എ;നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.

ബെംഗളുരു : ആഗസ്റ്റ് 11 ന് ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി എന്നിവിടങ്ങളില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 4 എസ്.ഡി.പി.ഐ. ഓഫിസുകൾ ഉൾപ്പെടെ ബെംഗളൂരുവിലെ 43 സ്ഥലങ്ങളിൽ ദേശീയ അന്വേഷണഏജൻസി (എൻഐഎ) റെയ്ഡ് നടത്തി.

എസ്.ഡി.പി.ഐ.(സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ),പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവർത്തകർ ഉപയോഗിച്ചതെന്നു കരുതുന്ന ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

വായിക്കുക:  പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം;ഇന്ന് 1704 പേര്‍ക്ക് കോവിഡ്;1537 പേര്‍ ആശുപത്രി വിട്ടു...

കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ ഫെയ്സ്ബുക് പോസ്റ്റിറ്റിനെ തുടർന്നുണ്ടായ
കലാപത്തിൽ റജിസ്ട്രർ ചെയ്ത 68 എഫ്ഐആറുകളിൽ യുഎപിഎ ചുമത്തിയ 2 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.

എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ ഉൾപ്പെടെ 293 പേർ അറസ്റ്റിലായി.

കലാപത്തിന് ആഹ്വാനം ചെയ്തതു പാഷയാണെന്ന് എൻഐഎ പറയുന്നത്.

വായിക്കുക:  ബെംഗളൂരു മലയാളി നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം.

കലാപത്തെ തുടർന്ന് ഉണ്ടായ പോലീസ് വെടിവയ്പിൽ 3 പേരും കണ്ണീർവാതക ഷെൽ തുളഞ്ഞുകയറി ഒരാളും കൊല്ലപ്പെട്ടിരുന്നു.

Related posts