FLASH

പാലക്കാട് പോലീസ് വേഷത്തിലെത്തി യാത്രക്കാരെ ആക്രമിച്ച് കാറ് മോഷണം

പാലക്കാട്: പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച്‌ കാറുമായി കടന്നു കളഞ്ഞു. പുതുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി. പോലീസ് വേഷത്തിലെത്തിയവര്രാണ് കൊള്ള നടത്തിയത്.

ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീര്‍, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിക്കാണ് കൊള്ള നടന്നത്.

വായിക്കുക:  കർണാടകയിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 1000 ന് താഴെ;ബെംഗളൂരുവിൽ 500 ന് താഴെ... ഇന്നത്തെ കോവിഡ് അപ്പ്ഡേറ്റ് വായിക്കാം...

തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതറോഡ് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് കൊള്ള സംഘം കാര്‍ യാത്രക്കാരെ ആക്രമിച്ച് വാഹനവുമായി കടന്നു കളഞ്ഞത്.

ആദ്യം പോലീസ് വേഷത്തിലെത്തിയ രണ്ട് പേര്‍ യാത്രക്കാരുടെ മുഖത്ത് സ്പ്രേ അടിച്ചു. പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ 4 പേര്‍ മരക്കഷ്ണങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.വാഹനമോടിച്ചിരുന്ന നവനീതിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലക്ക് പരുക്കേറ്റ ഇദ്ദേഹത്തിന് ആറ് തുന്നുകളുണ്ട്.

വായിക്കുക:  സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ് വിതരണം ചെയ്യാൻ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള ട്രസ്റ്റ്.

മാരുതി സിയാസ് കാറാണ് തട്ടിയെടുത്തത്. ബിസിനസ് രേഖകളും പണമടങ്ങിയ പഴ്‌സുകളും ചെക്ക് ലീഫുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts