FLASH

കൊടഗു ജില്ലയിലെ മലയാളി കളക്ടറെ നമുക്ക് അഭിനന്ദിക്കാം… എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അവരുടേതല്ല.

ബെംഗളൂരു : കർണാടകയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊടുഗു ജില്ലയിൽ കോവിഡ് വ്യാപനം വളരെ കുറവാണ്.

അതിനാൽ കോവിഡ് പ്രതിരോധ പോരാളി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

എന്നാൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തിലുള്ളത് താനല്ലെന്ന് കൊടഗു കളക്ടറും മലയാളിയുമായ ആനീസ് കൺമണി ജോയ് മുന്നോട്ട് വന്നിരിക്കുകയാണ്.

വായിക്കുക:  ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ദിശമാറി എതിര്‍ ദിശയിലെ മറ്റൊരു കാറുമായി വീണ്ടും കൂട്ടിയിടിച്ചു;ദേശീയപാതയില്‍ നടന്ന അപകടത്തില്‍ 2 മരണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ കലക്ടറെ പ്രദേശവാസികൾ ആദരിക്കുന്നു എന്ന് അടിക്കുറിപ്പോടെയാണ് ആനീസ് കൺമണിയുടെതെന്ന
പേരിലാണ് വിഡിയോ ദൃശ്യം പ്രചരിപ്പിക്കുന്നത്.

ഹൈദരാബാദിലെ ഇ കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്.

പിറവം സ്വദേശിയായ ആനീസ് 2012ലാണ് ഐ.എ.എസ് ലഭിച്ച് കർണാടക കേഡറിൽ പ്രവേശിച്ചത്.

വായിക്കുക:  ബിജെപി എംഎല്‍എ പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

2019 ഫെബ്രുവരിയിൽ കുടക് കലക്ടറായി ചുമതലയേറ്റു.

Related posts