FLASH

ടോള്‍ ഗേറ്റ് കുതിച്ചു ചാടി പായുന്ന പുലി (വൈറൽ വീഡിയോ)

ഇരയെ പിടികൂടാന്‍ ടോള്‍ ഗേറ്റിന്റെ മുകളിലൂടെ ചാടുന്ന പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ടോള്‍ ഗേറ്റ് എവിടെയാണ് എന്ന് വ്യക്തമല്ല. ടോള്‍ ഗേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പുലി 20 അടി ഉയരത്തില്‍ വരെ ചാടുമെന്നാണ് സുശാന്ത നന്ദ പറയുന്നത്. ഇരയെ പിടികൂടാന്‍ പുലി ടോള്‍ ഗേറ്റ് ചാടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വായിക്കുക:  വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെതിരെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെവക ക്രൂരമർദനം
വായിക്കുക:  ഇന്ന് 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7661 പേർ ഡിസ്ചാര്‍ജ് ആയി

പൂച്ചയ്ക്ക് സമാനമായ ജീവി ഗേറ്റിലൂടെ അതിവേഗം പോകുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. ഇതിന് തൊട്ടുപിന്നാലെ ടോള്‍ ഗേറ്റ് ചാടി കടന്ന് ഇരയ്ക്ക് പിന്നാലെ പുലി കുതിച്ചു പായുന്നതാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.

Related posts