FLASH

ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധാമൂർത്തിയെ മോശമായി ചിത്രീകരിച്ചു;വെബ് സീരീസിനെതിരെ പരാതി.

ബെംഗളൂരു: “ഭർത്താവിന്റെ പണമുപയോഗിച്ച് വ്യാജമായി സാമൂഹികപ്രവർത്തനം നടത്തുന്നയാളായി” സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ സുധാമൂർത്തിയെ ചിത്രീകരിച്ചെന്നാരോപിച്ച് വെബ് സീരിസ് നിർമാതാക്കൾക്കെതിരേ പരാതി.

‘ദി ഓൾഡ് ടൗൺ ക്രിമിനൽസ്’ എന്ന വെബ് സീരിസിൽ സുധാ മൂർത്തിയെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നമ്മ കർണാടക രക്ഷണ വേദികെ നേതാവ് ലയൺ ജയരാജ് നായിഡു നന്ദിനി ലേഔട്ട് പോലീസിൽ പരാതിനൽകിയിരിക്കുന്നത്.

വായിക്കുക:  നഗരത്തിൽ നിന്ന് രോഗിയുമായി പോകുകയായിരുന്ന കെ.എം.സി.സി.ആംബുലൻസ് ഡ്രൈവർക്ക് കേരളത്തിൽ പോലീസിൻ്റെ ക്രൂര മർദ്ദനം.

വെബ് സീരിസിന്റെ സംവിധായകൻ അമർ, നിർമാതാവ് മോഹൻ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ചൊവ്വാഴ്ചയാണ് വെബ് സിരീസ് യൂട്യൂബിൽ റിലീസ് ആയത്.

സംഭവത്തിൽ പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Related posts