FLASH

മുൻ മുഖ്യമന്ത്രിയുടെ സ്മാരകത്തിന് ഒരു കോടി രൂപ!

ബെംഗളൂരു: മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ സ്മാരകത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.

6 പ്രാവശ്യം ബംഗാരപ്പ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലമായ സൊറാബിൽ 21.15 ലക്ഷം ചെലവാക്കി ബംഗാരപ്പയുടെ ഓർമ്മക്കായി നിർമ്മിച്ച പാർക്ക് അദ്ദേഹത്തിൻ്റെ 87 മത് ജൻമദിനത്തിൽ ഓൺലൈൻ വഴി ഉൽഘാടനം ചെയ്യുകയായിരുന്നു യെദിയൂരപ്പ.

1990 – 92 കാലത്താണ് കോൺഗ്രസ് പാർട്ടിക്കാരനായിരുന്ന ബംഗാരപ്പ മുഖ്യമന്ത്രി ആകുന്നത്.

വായിക്കുക:  ഹെൽമറ്റില്ലാതെ മടിവാളയിൽ പിടിക്കപ്പെട്ട സ്കൂട്ടറുകാരന് 42,500 രൂപ പിഴ!

പിന്നീട് അദ്ദേഹം പലപ്പോഴായി ഭാരതീയ ജനതാ പാർട്ടിയിലും കർണാടക ജനതാ പാർട്ടിയിലും സമാജ് വാദി പാർട്ടിയിലും അംഗമായിരുന്നു.

ബംഗാരപ്പയുടെ രണ്ടു മക്കളായ മധു, കുമാർ എന്നിവർ ബി.ജെ.പി.ക്കും ജെ.ഡി.എസിനും കൂടെയാണ്.

Related posts