FLASH

കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ ? കോവിഡ് ജാഗ്രത ഹെല്‍പ് ലൈനില്‍ നിന്ന് ലഭിച്ച മറുപടി ഇതാണ്…

ബെംഗളൂരു: കേരളത്തിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞതായി ഉള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്.

ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേ സമയം എന്നു മുതലാണ് പുതിയ നിബന്ധന പ്രവർത്തികമാക്കുക എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല.

നിലവിൽ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റെജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാം.

ഇപ്പോൾ സ്വന്തം വാഹനത്തിലും ടാക്സിയിലും കർണാടക – കേരള ആർ.ടി.സി.കളിലും തീവണ്ടിയിലും വിമാനത്തിലും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ യാത്ര ചെയ്യുന്നുണ്ട്.

അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുന്നു; ഇനി കേരളത്തിലേക്ക് പോകുന്നത് അത്ര എളുപ്പമാവില്ല

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി തിരുവനന്തപുരം കോവിഡ് ജാഗ്രത ഹെല്‍പ് ലൈന്‍(9188610100) നമ്പരില്‍ ബന്ധപ്പെട്ട ഞങ്ങളുടെ ലേഖകന് കിട്ടിയ ഉത്തരം ,വാര്‍ത്തകള്‍ അവരും ശ്രദ്ധിച്ചിരുന്നു,

വായിക്കുക:  യെലഹങ്കയിലെ കെ.പി.സി.എൽ.പവർ പ്ലാൻ്റിലെ തീപിടുത്തം;2 എഞ്ചിനീയർമാർ കൂടി മരിച്ചു.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല,അതുകൊണ്ട് തന്നെ പഴയ നില തുടരും(കോവിഡ് ജാഗ്രതയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യാം), നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പുതിയ ഉത്തരവ് പുറത്തിറങ്ങുന്ന മുറക്ക്,അത് പ്രവര്‍ത്തികമാക്കും.ഇതുവരെ ഉത്തരവ് പുറത്ത് വന്നിട്ടില്ല.ഇന്നോ നാളെയോ സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വരാന്‍ സാധ്യത ഉണ്ട്,യാത്ര ചെയ്യുന്നതിന് മുന്‍പ് ഒരു പ്രാവശ്യം കൂടി ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിക്കുക.

വായിക്കുക:  ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം വർധിച്ചു, 9289 പേര്‍ ആശുപത്രി വിട്ടു, 5872 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിലെ ജില്ല ഹെല്‍പ് ലൈന്‍ നമ്പരുകള്‍ താഴെ കൊടുക്കുന്നു.

https://covid19jagratha.kerala.nic.in/resources/downloads/helpline.pdf

Related posts