FLASH

പ്രമുഖ സീരിയില്‍ നടി മയക്കുമരുന്ന് വാങ്ങാനെത്തി; മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം കയ്യോടെ പിടികൂടി

മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയില്‍ നടി അറസ്റ്റില്‍. മുംബൈയില്‍ വച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്.

ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. മഫ്തിയിലെത്തിയ സംഘമാണ് നടിയെ പിടികൂടിയത്. അഞ്ച് കൂട്ടാളികളെയും പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.

വായിക്കുക:  സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജയിലിൽ തന്നെ തുടരണം

മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്.

വായിക്കുക:  രണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം

കേസില്‍ സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയേയും സഹോദരന്‍ സൗവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ട, ജോലിക്കാരന്‍ ദിപേഷ് സാവന്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Related posts