FLASH

നഗരത്തിൽ മലയാളി യുവതി നിര്യാതയായി

ബെംഗളൂരു : തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കേരള സമാജം യൂത്ത് വിംഗ് ഈസ്റ്റ് സോണ്‍ ജോയിന്റ് കണ്‍വീനറുമായ ജിതു എസ് എം (24) നിര്യാതയായി. മരണ കാരണം വ്യക്തമല്ല, കമ്മനഹള്ളിയിലായിരുന്നു താമസം.

നെടുമങ്ങാട് മധുസൂദനന്‍ സുജാത ദമ്പതികളുടെ മകളാണ് ജിതു. എം.എസ്.സി ഫോറൻസിക് സയൻസ് ബിരുദധാരിയായ ജിതു കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിറസാനിധ്യമായിരുന്നു.

വായിക്കുക:  സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി കോടികൾ തട്ടിയ സംഘം പിടിയിൽ

മൃതദേഹം നഗരത്തിലെ അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടിൽവച്ച് ശവസംസ്‌കാരം കഴിഞ്ഞു.

Related posts