FLASH

പാസ്സ്പോർട്ട് സംബന്ധമായ പരാതികൾ പരിഹരിക്കാൻ ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിലെ ജാഗ്രത അവബോധ വാരത്തോടനുബന്ധിച്ച് ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി പാസ്സ്പോർട്ട്  സംബന്ധമായ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 29ന് രാവിലെ 11 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേനയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ മുൻപേ തന്നെ നിർബന്ധമായും റജിസ്റ്റർ ചെയ്തിരിക്കണം.

വായിക്കുക:  പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്; പോസിറ്റിവിറ്റി നിരക്ക് 1.77% മാത്രം;ആക്റ്റീവ് കേസുകൾ 25323 മാത്രം;കർണാടകയിൽ നിന്ന് വരുന്നത് ശുഭവാർത്തകൾ...

ഇതിനായി grievance.rpoblr@mea.gov.in എന്ന ഇമെയിലിലേക്ക് മീറ്റിംഗിൽ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചുകൊണ്ട് തങ്ങളുടെ പരാതിയുടെയോ സംശയങ്ങളുടെയോ ഉള്ളടക്കം സഹിതം അയച്ചുകൊടുക്കേണ്ടതാണ്.

ഈമെയിൽ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്. ഇതിന് മറുപടിയായി മീറ്റിംഗിൽ പങ്കെടുക്കാനുള്ള ലിങ്ക് ഒക്ടോബർ 29ന് രാവിലെ 10 മണിയോടെ അപേക്ഷകരുടെ ഈമെയിലിൽ ലഭിക്കും എന്ന് റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് അറിയിച്ചു.

Related posts