FLASH

പി.യു.സി.സിലബസ് വെട്ടിക്കുറച്ചു.

ബെംഗളൂരു: കർണാടക പ്രീയൂണിവേഴ്സിറ്റി (പിയു) സിലബസിൽ 30 % പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു.

കോവിഡിനെ തുടർന്ന്അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കിയത്.

പാഠപുസ്തക പരിഷ്കരണ സമിതിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് പ്രീ യൂണിവേഴ്സിറ്റി വകുപ്പ് ഡയറക്ടർ ആർ.സ്നേഹാൽ പറഞ്ഞു.

വായിക്കുക:  വിവാഹ വാർഷികത്തിനായി ഭർതൃഗൃഹത്തിലേക്ക് പോകുകയായിരുന്ന യുവതി വാഹനാപകടത്തിൽ മരിച്ചു.

ഈ അധ്യയന വർഷത്തിൽ മാത്രമാണ് ചുരുക്കിയ സിലബസ് പ്രകാരം പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

സ്കൂളുകൾ തുറക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾപതിവ് പോലെ നടത്തുമെന്നും സ്നേഹാൽ അറിയിച്ചു.

Related posts