FLASH

റോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അതെ സ്ഥാനം നില നിർത്തി നമ്മ ബെംഗളൂരു;കര്‍ണാടക ഒരു സ്ഥാനം മുന്നിലേക്ക്‌ ;കണക്കുകള്‍ ഇങ്ങനെ…

ബെംഗളൂരു: റോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഉദ്യാന നഗരി.

ചെന്നൈയും ഡല്‍ഹിയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍,

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.6 ശതമാനം കൂടുതല്‍ അപകടങ്ങള്‍ ആണ് ഈ വര്‍ഷം നഗരത്തില്‍ രേഖപ്പെടുത്തിയത്.

4684 അപകടങ്ങളിലായി 768 ജീവനുകള്‍ ആണ് റോഡുകളില്‍ പൊലിഞ്ഞത്.

വായിക്കുക:  നാളെയും മറ്റന്നാളും നഗരത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും;കൂടുതല്‍ വിവരങ്ങള്‍...

അതെ സമയം കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ആയിരുന്ന കര്‍ണാടക അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

10958 ആളുകള്‍ ആണ് സംസ്ഥാനത്ത് റോഡുകളില്‍ മരിച്ചത്,അകെ 40658 അപകടങ്ങള്‍ ആണ് ഈ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്.

Related posts