FLASH

ഇങ്ങനെ ഒരു എം.എല്‍.എയെ എവിടെ കിട്ടും ?;നാട്ടില്‍ മദ്യ ശാല അനുവദിക്കുന്നത് വൈകുന്നതിനെതിരെ ധര്‍ണ നടത്തി എം.എല്‍.എ.

ബെംഗളൂരു : സര്‍ക്കാരുകള്‍ക്ക് നികുതിപ്പണം നല്ല രീതിയില്‍ കൊടുക്കുന്നുണ്ടെങ്കിലും സര്‍ക്കാരുകള്‍ തങ്ങളെ സഹായിക്കുന്നില്ല എന്നതാണ് വര്‍ഷങ്ങള്‍ ആയി സാധാരണ മദ്യപന്മാരുടെ വിലാപം.

എന്നാല്‍ മദ്യപന്മാര്‍ക്ക് വേണ്ടി ഒരു എം.എല്‍. തന്നെ അരയും തലയും മുറുക്കി ഇറങ്ങിയാലോ ? സംഭവം നടന്നത് ചിത്രദുര്‍ഗയില്‍ ആണ്.

ചിത്രദുർഗ ഹൊസദുർഗ ടൗണിൽ മദ്യശാലയ്ക്ക് എൻ.ഒ.സി. ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എ. ഗുളിഹട്ടി ഡി ശേഖർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുമുന്നിൽ ധർണ നടത്തിയത്.

വായിക്കുക:  സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളുടെ കണക്കില്‍ മോശം പ്രകടനവുമായി നമ്മ ബെംഗളൂരു;ആദ്യ പത്തില്‍ കൊച്ചിയും.

എട്ടുമാസംമുമ്പ് മദ്യശാലയ്ക്കുള്ള അനുമതിയായെങ്കിലും എൻ.ഒ.സി. നൽകാൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ധർണയിരുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

ഇതേത്തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നാഗശായന സ്ഥലത്തെത്തി എൻ.ഒ.സി. ഉടൻ നൽകാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്നാണ് എം.എൽ.എ.ധർണ അവസാനിപ്പിച്ചത്.

വായിക്കുക:  രാജരാജേശ്വരി നഗറിലും സിറയിലും ബി.ജെ.പി;ബീഹാറില്‍ എന്‍.ഡി.എ;മധ്യപ്രദേശില്‍ ബി.ജെ.പി ക്ക് കൂടുതല്‍ സീറ്റ്.

ഹൊസദുർഗയിലും ശ്രീരാംപുരയിലും നിലവിലുള്ള മദ്യശാലകൾ ഉപഭോക്താക്കളില്‍ നിന്ന് കൂടുതൽ പണം ഈടാക്കുന്നതിനാലാണ് പ്രദേശത്ത് മദ്യശാല സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് എം.എൽ.എ. അറിയിച്ചു.

Related posts