FLASH

ബെംഗളൂരു കലാപം: കോൺഗ്രസ് എം.എൽ.എ.യുടെ മരുമകന് ജാമ്യം.

ബെംഗളൂരു : ആഗസ്റ്റ് 11 ന് നഗരത്തിൽ അരങ്ങേറിയ വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ.അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനിന് ജാമ്യം ലഭിച്ചു.

2 ലക്ഷം രൂപയുടെ ബോണ്ടും 2 ആൾ ജാമ്യവും നൽകണമെന്നാണ് വ്യവസ്ഥ.

കേസ് നടക്കുന്ന കോടതിയുടെ പരിധിയിൽ തന്നെ ഉണ്ടായിരിക്കണം എന്ന് മാത്രമല്ല എല്ലാ മാസവും ആദ്യ ദിവസം പോലീസ് സ്‌റ്റേഷനിൽ പോയി ഒപ്പുവക്കുകയും വേണം.

വായിക്കുക:  പ്രശസ്ത പത്രപ്രവർത്തകൻ രവി ബെളഗരെ അന്തരിച്ചു;എന്നും വിവാദങ്ങളുടെ തോഴൻ;വിടവാങ്ങിയത് നഗരത്തിലെ ടാബ്ലോയ്ഡ് പത്രങ്ങളുടെ പിതാവ്.

നവീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സന്ദേശത്തെ തുടർന്നാണ് ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ഡി.ജെ. ഹളളി, കെ.ജെ.ഹള്ളി പരിധിയിൽ അർദ്ധരാത്രിയോടെ അക്രമണം അഴിച്ചു വിട്ടത്.

തുടർന്നു നടന്ന പോലീസ് നടപടിയിൽ പലപ്പോഴായി 4 പേർ മരിച്ചു.

35 പോലീസുകാർ അടക്കം 60 പേർക്ക് പരിക്കേറ്റു.

വായിക്കുക:  സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം ആറ് ലക്ഷം കടന്നു; കൂടുതൽ വിവരങ്ങൾ

നൂറു കണക്കിന് വാഹനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും വാഹനങ്ങളും കത്തിച്ചിരുന്നു.

പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമികൾ തിരിഞ്ഞതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്.

Related posts