FLASH

തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു;മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കര്‍ണാടക.

ബെംഗളൂരു: കൊറോണ രോഗവും തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ എന്നിവ വ്യവസായങ്ങളും നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവക്കുന്നതിനും തൊഴിലില്ലായ്മ കൂടുന്നതിനും കാരണമായിരുന്നു.

എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രാജ്യം കരകയരുമ്പോള്‍ കര്‍ണാടകയും ഉയര്‍ന്നു വരികയാണ്‌.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കർണാടകത്തിൽ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞുവരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വായിക്കുക:  അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന,നഗരത്തിലെ മൂന്നാമത്തെ റെയില്‍വേ ടെര്‍മിനല്‍ ജനുവരി മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

സെപ്റ്റംബറിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനമാണ്.

ലോക് ഡൗൺ കൂടുതല്‍ ബാധിച്ച ഏപ്രിലിൽ കർണാടകത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.8 ശതമാനമായിരുന്നു.

ദേശീയ ശരാശരി ഈ സമയത്ത് 23.5 % ആയിരുന്നു.

ഓഗസ്റ്റിലാണ് ഏറ്റവും കുറവ് നിരക്ക് വന്നത് അത് 0.5 % ആയിരുന്നു.

സെപ്റ്റംബറിൽ തമിഴ്‌നാട് അഞ്ചു ശതമാനം,മഹാരാഷ്ട്രയിൽ 4.55 %, ഗുജറാത്ത് 3.4 % എന്നിങ്ങനെയായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

വായിക്കുക:  ദേവനഹള്ളിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു

കർണാടകത്തേക്കാൾ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞ സംസ്ഥാനങ്ങൾ അസം (1.2 %), ചത്തീസ്ഗഢ്‌ (2 ശതമാനം) എന്നിവയാണ്.

Related posts