FLASH

ഒരു ഫാന്‍സി നമ്പറിന് 10 ലക്ഷം രൂപ ! ഇത് കര്‍ണാടക മോട്ടോര്‍ വാഹന റെജിസ്ട്രേഷന്‍ ചരിത്രത്തിലെ റെക്കോര്‍ഡ്‌ !

ബെംഗളൂരു : സാധാരണക്കാരന്‍ ഒരു കാറ് വാങ്ങാന്‍ തന്നെ 10 ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവാക്കുമ്പോള്‍ ഒരു ഫാന്‍സി നമ്പറിന് മാത്രം 10 ലക്ഷം രൂപ ചെലവാക്കിയിരിക്കുകയാണ് നഗരത്തിലെ ഒരാള്‍.

തന്റെ മെഴ്സിഡസ് ബെന്‍സ്‌ കാറിന് ഗുലാം മസ്തപ്പ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ എടുത്തത്‌ മുകളില്‍ പറഞ്ഞ തുകക്കാണ്,തിരിച്ചു കൊടുക്കാത്ത കെട്ടിവെക്കേണ്ട തുകയായ 75000 രൂപ ഇതിനു പുറമെ നല്‍കിയിട്ടുണ്ട്.

വായിക്കുക:  കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു.

KA-01,MV-0001 എന്നാ നമ്പര്‍ കോറമംഗല ആര്‍ ടി ഓ പരിധിയില്‍ ആണ് ഇത്രയും വിലക്ക് വിറ്റുപോയത്,ഇത് കര്‍ണാടക മോട്ടോര്‍ വാഹന ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ആണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ ഭാരത് കുമാര്‍ റെഡ്ഡി 9999 എന്നാ നമ്പര്‍ എടുത്തത്‌ 3.4 ലക്ഷത്തിന് ആയിരുന്നു,ജെ.കൃഷ്ണ റെഡ്ഡി 0009 എന്നാ നമ്പര്‍ എടുത്തത്‌ 3 ലക്ഷത്തിന് ആയിരുന്നു,0999 എന്നാ നമ്പര്‍ ചന്ദന്‍ റെഡ്ഡി എന്നാ ആള്‍ എടുത്തത്‌ 1.3 ലക്ഷത്തിനും.

വായിക്കുക:  ബി.എം.ടി.സി.ബസ്സിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്

ഒരു ദിവസം 15 രേജിസ്ട്രേഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 29.5 ലക്ഷം രൂപയാണ്.

Related posts