FLASH

ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ”സുവര്‍ണ രഥ”ത്തിന്റെ ബുക്കിങ് പുനരാരംഭിച്ചു.

ബെംഗളൂരു: ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ ബുക്കിങ് പുനരാരംഭിച്ചു.

ജനുവരിയിൽ ബുക്കിങ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് ടൂർ പാക്കേജുകൾ റദ്ദാക്കിയിരുന്നു.

പ്രധാനമായും 3 പാക്കേജുകള്‍ ആണ് ഉള്ളത്.

  1. പ്രൈഡ് ഡ് ഓഫ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹാലേബീഡു, ചിക്കമംഗളൂരു, പട്ടഡക്കൽ, ഹംപി, ഗോവ എന്നിവിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം.
  2. ജൂവൽസ് ഓഫ് സൗത്ത് പാക്കേജിൽ മൈസൂരു, ഹംപി,മഹാബലിപുരം തഞ്ചാവൂർ, ചെട്ടിനാട്, കുമരകം, കൊച്ചി എന്നി വിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം.
  3. ഇൻ ഹൗസ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹംപി എന്നിവിടങ്ങളിൽ 4 ദിവസവും യാത്ര ചെയ്യാം.
വായിക്കുക:  ഭരണ നിർവ്വഹണത്തിൽ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനം എന്ന സ്ഥാനം തുടർച്ചയായി നാലാം വർഷവും നില നിർത്തി കേരളം;ആദ്യ നാലു സ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ;ഉത്തർപ്രദേശ് ഏറ്റവും അവസാനം.
ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

ടിക്കറ്റ് ഉറപ്പാക്കേണ്ട വെബ് സൈറ്റ് goldenchariot.org

കർണാടക ടൂറിസം വികസന കോർപറേഷന് വേണ്ടിയാണ് ഈ ആഡംബര തീവണ്ടി ഒരുക്കിയത്,എന്നാല്‍ കര്‍ണാടക ടൂറിസം വികസന കോർപറേഷന് ഇതൊരു വന്‍ ബാധ്യത ആയി മാറുകയും സാമ്പത്തിക നഷ്ടം മൂലം “കൈപൊള്ളി”യതോടെ ഈ ട്രെയിന്‍ കഴിഞ്ഞ
വർഷം ഐആർസിടിസി ക്ക് കൈമാറുകയായിരുന്നു.

Related posts