FLASH

നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍.

ബെംഗളുരു:നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്ന് മുതൽ കൂടുതൽ പ്രതിദിന സ്പെഷൽ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി.

ചെന്നൈ സെട്രല്‍ -കെ.എസ്.ആര്‍. ബെംഗളൂരു സൂപ്പർഫാസ്റ്റ് സ്പെഷൽ (02607/ 02608) 23 മുതൽ നവംബർ 30 വരെ യും ചെന്നൈ സെൻട്രആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് (02657/ 02658) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ് നടത്തും.

വായിക്കുക:  സർക്കാർ മേഖലയിലെ കരാർ ജോലികൾ ഇനി കന്നഡികർക്ക് മാത്രം;ഉത്തരവ് പുറത്ത്.

മൈസൂരു-മൈലാടുതുറെ സ്പെഷൽ എക്സ്പ്രസ് (06231/ 06232) 26 മുതൽ ഡിസംബർ ഒന്നു വരെയും മൈസൂരു -തൂത്തുക്കുടി പ്രതിദിന സ്പെഷൽ (06235/ 06236) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ് നടത്തും.

ചെന്നൈ-ബെംഗളുരു എസി സൂപ്പർ ഫാറ്റ് ട്രെയിൻ (06705/ 06076) ഇന്നു മുതൽ 23 വരെയാണ്
സർവീസ് നടത്തുക.

വായിക്കുക:  നീണ്ട ഇടവേളയ്ക്ക് ശേഷം നഗരത്തിൽ തീയേറ്ററുകൾ തുറന്നു (വീഡിയോ)

ഉച്ചകഴിഞ്ഞ് 2.30നു ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 8.30നു ചെന്നൈയിലെത്തും.

മടക്കയാത്ര രാവിലെ 7.25ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10നു ബെംഗളുരുവിലെത്തും.

Related posts