FLASH

തമിഴ് റോക്കേഴ്‌സിനെ എന്നെന്നേക്കുമായി പൂട്ടിച്ച് ആമസോണ്‍

ചെന്നൈ: തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി ലഭ്യമാക്കുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിനെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സീസ് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ പ്രൈമിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വെബ്‌സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നേരത്തേയും കര്‍ശന നടപടിയെടുത്തിട്ടുണ്ടെങ്കിലും വെബ്സൈറ്റ് ഇതുവരെയും പ്രവര്‍ത്തിക്കുകയായിരുന്നു.

വായിക്കുക:  വഴിയാത്രക്കാരിയെ കടന്ന് പിടിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്.

തമിഴ് റോക്കേഴ്‌സ് ടീം അതിന്റെ ഡൊമെയ്ന്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ ട്രാക്കുചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. നേരത്തെ, ഗുഞ്ചന്‍ സക്സേന, ഡാര്‍ക്ക്, റാസ്ഭാരി, ബുള്‍ബുള്‍, പാതാള്‍ ലോക്, ആര്യ, പെന്‍ഗ്വിന്‍, ഗുലാബോ സീതാബോ, ചോക്ക്ഡ്, ഇല്‍ ലീഗല്‍, ഫാമിലി മാന്‍, മണി ഹെയ്സ്റ്റ് തുടങ്ങിയ സിനിമകളും വെബ് സീരിസുകളും തമിഴ് റോക്കേഴ്‌സ് ഇവരുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

വായിക്കുക:  ശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും ചന്ത,"ചിത്ര സന്തേ" ഈ വർഷം ഓൺലൈനിൽ; നിങ്ങൾക്കും പങ്കെടുക്കാം.

കഴിഞ്ഞദിവസം ഒടിടി റിലീസായെത്തിയ ഹലാല്‍ ലൗ സ്റ്റോറിയടക്കമുള്ള സിനിമകള്‍ ചോര്‍ന്നിരുന്നു. ഇനി ഇന്റര്‍നെറ്റില്‍ തമിഴ് റോക്കേഴ്സുമായി ബന്ധപ്പെട്ട പേരുകളൊന്നും റജിസ്റ്റര്‍ ചെയ്യാനാവില്ല.

Related posts