FLASH

ശ്രീലങ്കയിൽ നിന്നും മുങ്ങിയ കൊടും കുറ്റവാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ശ്രീലങ്കയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളിയെ തമിഴ്നാട് പോലീസ് ബെംഗളൂരുവിൽ പിടികൂടി. സുനിൽ ജെമിനി ഫോൻസെക എന്ന ‘കട്ട’ കാമിനി എന്ന് അറിയപ്പെടുന്ന ആളാണ് പോലീസിന്റെ പിടിയിലായത്.

ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയും ഭീകര പട്ടികയില്‍ ഇടം പിടിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പല രാജ്യങ്ങളിലായി വളരെ അധികം മയക്കുമരുന്ന് കടത്ത് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ് ഇയാൾ.

വായിക്കുക:  നമ്മ മെട്രോക്ക് കോടികൾ സഹായിച്ച് നഗരത്തിലെ സ്വകാര്യ കോർപ്പറേറ്റ് ഭീമൻ...

ശ്രീലങ്കയിൽ നിന്നും മുങ്ങിയ ഇയാൾ കഴിഞ്ഞ ആറ് മാസമായി തമിഴ്‌നാട്ടിൽ കാഞ്ചീപുരത്തിനടുത്ത് പുതുപക്കം എന്ന സ്ഥലത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്നു. ഒരു ബിസിനെസ്സുകാരൻ എന്ന വ്യാജേന വാടകയ്ക്ക് വീടെടുത്താണ് താമസിച്ചത്.

വായിക്കുക:  പടിക്കലിന്റെയും കോലിയുടെയും ബാറ്റിങ് മികവിൽ ബെംഗളൂരുവിന് അനായാസ ജയം

ഇയാളെകുറിച്ച് വിവരം ലഭിച്ച തമിഴ്നാട് പോലീസ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ ബെംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു.

Related posts