FLASH

നീറ്റ് യു.ജി ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)  യു.ജി ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു.

ntaneet.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം.

ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്.

വായിക്കുക:  അന്താരാഷ്ട്ര സൗകര്യത്തോടെയുള്ള നഗരത്തിലെ മൂന്നാം റെയിൽവേ ടെർമിനൽ നവംബറിൽ യാഥാർത്ഥ്യമാകും.

15.97 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 85 ശതമാനത്തിലേറെപ്പേർ പരീക്ഷ എഴുതി.

Related posts