FLASH

മയക്കുമരുന്നു കേസ്; വിവേക് ഒബ്രോയിയുടെ വീട്ടിൽ തെരച്ചിൽ നടത്തി ബെംഗളൂരു പോലീസ്.

ബെംഗളൂരു: മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തി.

അടുത്തബന്ധുവായ ആദിത്യ ആൽവ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് വിവേകിന്റെ വീട്ടിലും പരിശോധന നടത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബെംഗളൂരു പോലീസ് പരിശോധന ആരംഭിച്ചത്.

ആദിത്യ ആൽവ ഒളിവിലാണുള്ളത്. വിവേക് ഒബ്റോയിയുടെ വീട്ടിൽ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

വായിക്കുക:  മുൻ റിയാലിറ്റി ഷോ താരം ലഹരി വസ്തുക്കളുമായി പോലീസിൻ്റെ പിടിയിൽ.

വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആദിത്യയുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു.

കന്നഡ സിനിമാമേഖല അഥവാ സാൻഡൽവുഡിലെ താരങ്ങൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉൾപ്പെട്ടിരിക്കുന്നത്.

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ.

വായിക്കുക:  കേരളം മുഖം തിരിക്കുന്നു;പ്രഖ്യാപിച്ച തീവണ്ടികൾ ഓടിത്തുടങ്ങുമോ എന്ന് കണ്ടറിയാം...

കേസിൽ താരങ്ങളായ രാഗിണി ദ്വിവേദിയേയും സഞ്ജന ഗൽറാനിയേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related posts