FLASH

തമിഴ്നാട് ഈ-പാസ്സ് നിർത്തലാക്കൽ; അടിയന്തരമായി ഇടപെട്ട് ഹൈക്കോടതി

ചെന്നൈ: ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതിനും ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനും ഏർപ്പെടുത്തിരിക്കുന്ന ഇ-പാസ് സംവിധാനം നിർത്തലാക്കുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് പ്രഖ്യാപനം നടത്താൻ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി.

ഈ-പാസ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, കേന്ദ്രസർക്കാരുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കാനും മൂന്നുദിവസത്തിനുള്ളിൽ തീരുമാനം പരസ്യപ്പെടുത്താനും ഉത്തരവിടുകയായിരുന്നു.

വായിക്കുക:  ആളുമാറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്രതികളെ പൊക്കി പോലീസ്.

ഹർജി ഈ മാസം 28-ന് വീണ്ടും പരിഹരിക്കും. അന്തർസ്സംസ്ഥാന യാത്രയ്ക്ക് ഏർപ്പെടുത്തിരിക്കുന്ന ഇ-പാസ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടും തമിഴ്‌നാട് ഇതുവരെ അതിന് തയ്യാറായിട്ടില്ല.

മുമ്പ് അന്തർജില്ലാ യാത്രകൾക്കും ഇ-പാസ് നിർബന്ധമായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് ഉപേക്ഷിച്ചുവെങ്കിലും അന്തർസ്സംസ്ഥാന യാത്രകൾക്ക് ഇ-പാസ് നിർബന്ധമാണ്. അന്തർസ്സംസ്ഥാന യാത്രകൾക്കുള്ള ഇ-പാസ് നിർത്തലാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വിജയ്‌നാരായണൻ കോടതിയെ അറിയിച്ചു.

Related posts