FLASH

ഇതാണ് മനുഷ്യത്വം…. കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇനി സംസ്ഥാനത്ത് എവിടെയും കെ.എസ്.ആർ.ടി.സി യാത്ര സൗജന്യം.

ഇതിനാവശ്യമായ പാസുകൾ കർണാടക ആർ.ടി.സി. നൽകും.

തൊഴിൽ വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക.

കോവിഡ് കാരണം ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടു നേരിടുന്ന തൊഴിലാളികൾക്ക് ഒരു കൈ സഹായം നൽകുന്നതിനോടൊപ്പം തന്നെ നിർമ്മാണ മേഖലയിൽ തൊഴിലാളി ക്ഷേമം പരിഹരിക്കാനും ഈ തീരുമാനം ഉപകാരപ്രദമാകുമെന്ന് സർക്കാർ കരുതുന്നു.

വായിക്കുക:  കർണാടക രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ; സർക്കാരിനെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

പദ്ധതിയുടെ ഉൽഘാടനം കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ചെയർമാൻ എം.ചന്ദ്രപ്പ എം.എൽ.എ. മൈസൂരുവിൽ നിർവഹിച്ചു.

Related posts