FLASH

10255 കോടി വിദേശ നിക്ഷേപം; ഏപ്രിൽ-ജൂൺ മാസത്തിൽ എല്ലാ സംസ്ഥാനങ്ങളേയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നമ്മ കർണാടക.

ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ ഭീതി നിലനിൽക്കുമ്പോഴും ഈ വർഷം ഏപ്രിൽ – ജൂൺ മാസത്തിൽ 10255 കോടി രൂപ (1350 മില്യൺ ഡോളർ) വിദേശ നിക്ഷേപം നേടി കർണാടക മുന്നിൽ.

തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയുടെ നിക്ഷേപം ഇക്കാലയളവിൽ 8861 കോടി രൂപയാണ് (1167 മില്യൺ ഡോളർ).

ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസത്തെ കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ.

38631 കോടി രൂപയാണ് മഹാരാഷ്ട്രയുടെ വിദേശ നിക്ഷേപത്തിൻ്റെ കണക്ക്. അതേ സമയം ഈ 6 മാസത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് കർണാടകയാണ് ,നേടിയത് 24000 കോടിയുടെ മുകളിൽ.

വായിക്കുക:  കോവിഡ് പരിശോധനാച്ചെലവ് കുത്തനെ കുറച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാം

കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് ഇത്.

രാജ്യത്തിൻ്റെ ആകെ വിദേശ നിക്ഷേപത്തിൽ 46% കർണാടകയും മഹാരാഷ്ട്രയും ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മൂന്നാം സ്ഥാനത്ത് ഡൽഹിയാണ് തുടർന്ന് ഗുജറാത്ത്, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ച മറ്റ് സംസ്ഥാനങ്ങൾ.

വായിക്കുക:  കാശ് വാങ്ങി പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന റാക്കറ്റിലെ 3 ആരോഗ്യ പ്രവർത്തകരെ സസ്പെൻറ് ചെയ്തു; ക്രിമിനൽ കേസ് എടുക്കാൻ നിർദ്ദേശം.

സംസ്ഥാനത്ത് ആവശ്യമായ സ്ഥലം ലഭ്യമാണ്, താനും മുഖ്യമന്ത്രിയും വിവിധ കമ്പനികളുമായി തുടർച്ചയായി ചർച്ചകൾ തുടരുകയാണ്, അവർക്ക് ഇവിടെ നിക്ഷേപിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല, വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ അറിയിച്ചു.

Related posts