FLASH

സന്തോഷവാർത്ത; കേരളത്തിലേക്ക് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചു. യശ്വന്ത്പുർ-കണ്ണൂർ, കന്യാകുമാരി-ബെംഗളൂരു (ഐലൻഡ് എക്സ്പ്രസ്) ആണ് അനുവദിച്ചത്. ഇവ ഈ മാസം 20 മുതൽ നവംബർ 30 വരെയാണ് സർവീസ് നടത്തുക.

കോവിഡിനുമുമ്പ് ഓടിക്കൊണ്ടിരുന്ന വണ്ടികളാണ് ഇവയെല്ലാം. എന്നാൽ, ഒന്നരമാസത്തേക്ക് പ്രത്യേക വണ്ടികളായി ഓടിക്കുമ്പോൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കും. യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസ്, ഐലൻഡ് എക്സ്‌പ്രസ് എല്ലാ ദിവസവും ഓടും.

വായിക്കുക:  മയക്കുമരുന്ന് കേസ്: കള്ളൻ കപ്പലിൽ തന്നെ!!; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പൂജ, ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ 196 പ്രത്യേക വണ്ടികളാണ് റെയിൽവേ ബോർഡ് അനുവദിച്ചത്. 2015-ൽ റെയിൽവേ ബോർഡ് പുറത്തിറക്കിയ പ്രത്യേക സർക്കുലറാണ് ഇവയുടെ ടിക്കറ്റിന് അടിസ്ഥാനമാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവിൽ വിശദീകരിച്ചു.

Related posts