FLASH

കനത്ത മഴയിൽ മുങ്ങി നഗരം

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളംകയറിയതിനെ തുടർന്ന് പലയിടങ്ങളിലും വാഹനഗതാഗതം താറുമാറായി.

ബെല്ലന്ദൂർ, സർജാപുര റോഡ്, ഗുരപ്പനപാളയ, ഹൊങ്ങസാന്ദ്ര, മംഗമ്മന പാളയ, തനിസാന്ദ്ര, ഈജിപുര, എച്ച്.എസ്.ആർ. ലേഔട്ട്, വൈറ്റ്ഫീൽഡ്, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചത്.

ബെന്നാർഘട്ട റോഡ്, ഡബിൾ റോഡ്, കണ്ണിങ്ഹാം റോഡ്, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾക്ക് നീങ്ങാൻ സാധിച്ചില്ല. ഈജിപുരയിൽ റോഡ് കാണാൻ കഴിയാതെ സ്‌കൂട്ടർയാത്രക്കാർ കുഴിയിൽ വീണു.

വായിക്കുക:  35 ലക്ഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കർണാടക; ഇന്ന് 128 മരണം;9540 പുതിയ കോവിഡ് രോഗികൾ...
വായിക്കുക:  നിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം 7 പേർക്ക് ദാരുണാന്ത്യം

Related posts