FLASH

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലിസ്ബൺ: ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് താരം കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.

യുവേഫ നാഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമാണ് റൊണാൾഡോ. ഫ്രാൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം കളിക്കുകയും ചെയ്തിരുന്നു.

വായിക്കുക:  നഗരത്തിൽ ഇവിടങ്ങളിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു

ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് റൊണാൾഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്.

താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

Related posts