FLASH

വൃക്ക തകരാറിലായതിനെ തുടർന്ന് യുവനടി മിഷ്തി മുഖർജി അന്തരിച്ചു

ബെം​ഗളൂരു: വൃക്ക തകരാറിലായതിനെ തുടർന്ന് ബം​ഗാളി നടി മിഷ്തി മുഖർജി (27) അന്തരിച്ചു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്.

വായിക്കുക:  ഇതാണ് മനുഷ്യത്വം.... കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല’- കുടുംബാം​ഗങ്ങൾ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

Related posts