FLASH

നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ അമ്മയ്ക്ക് കൈമാറി

തിരുവനന്തപുരം: ബംഗളൂരുവിൽ വച്ച് തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ പോലീസ് അമ്മയ്ക്ക് കൈമാറി. കളിയിക്കാവിളയിലെത്തിയാണ് അമ്മ കുട്ടിയെ ഏറ്റെടുത്തത്.

കർണാടക പൊലീസ് സംഘം അമ്മയ്ക്ക് ഒപ്പം കളിയിക്കാവിളയിലെത്തി. കന്യാകുമാരി എസ്പിയിൽ നിന്നാണ് അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പൊലീസ് സംഘവും ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും അന്വേഷിക്കും.

നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയത് കേരളത്തിൽ; മലയാളി ദമ്പതികൾ അറസ്റ്റിൽ

വായിക്കുക:  ആകെ കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു;ഇന്ന് 179 മരണം;10949 പേർ ആശുപത്രി വിട്ടു.

Related posts