FLASH

നാട്ടിലേക്ക്​ തിരിച്ച നാല് മലയാളികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം

ബെംഗളൂരു: നാട്ടിലേക്ക്​ തിരിച്ച നാല് മലയാളികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം. യെല്ലാപൂരിലാണ് വാഹനാപകടത്തിൽ നാല്​ മലയാളികൾ മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആറിനാണ്​ അപകടം സംഭവിച്ചത്.

മുംബൈയിൽനിന്ന്​ കാറിൽ നാട്ടിലേക്ക്​ തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്​മാക്ഷി അമ്മ (85), മക്കളായ ഹരീന്ദ്രനാഥ്​ നായർ (62), രവീന്ദ്രനാഥ്​ നായർ (58), രവീന്ദ്രനാഥി​ന്റെ ഭാര്യ പുഷ്​പ ആർ. നായർ (54) എന്നിവരാണ്​ മരിച്ചത്.​

വായിക്കുക:  കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ മരിച്ച നിലയിൽ.

ഇവർ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാർ ​ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാർ പൂർണമായി തകർന്നു. ഡൽഹിയിൽ ജോലി ചെയ്യുന്ന രവീന്ദ്രനാഥ്​ നായരും ഭാര്യ പുഷ്​പയും കാറിൽ ഏതാനും ദിവസം മുമ്പ്​ മുംബയിലെത്തി തങ്ങിയശേഷം പത്​മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക്​ പുറപ്പെടുകയായിരുന്നു.

വായിക്കുക:  ക്ലാസ്സിൽ നേരിട്ടെത്താൻ നിർബന്ധിക്കുന്നു; സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

അപകടവിവരമറിഞ്ഞ്​ ബന്ധുക്കൾ സ്ഥലത്തെത്തി. മൃതദേഹങ്ങൾ യെല്ലാപൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

Related posts