ബെംഗളൂരു : പറഞ്ഞു വരുന്നത് കഴിഞ്ഞ ഒരു മാസമായി കന്നഡയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഗാനത്തെ കുറിച്ചാണ്.
സിനിമാ ഗാനമല്ല, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഭരതനാട്യം കലാകാരിയായ മാനസി സുരേഷ് പുറത്തു വിട്ട വീഡിയോ ഗാനമാണ് ഇത്.
ഗാനം ഏറ്റെടുത്തത് വേറാരുമല്ല കുട്ടികൾ തന്നെ, “അപ്പനുമാഡിത ചൗതിയ പ്രതിമെഗെ ആനയെ ശുന്ദില മുഖമിട്ടു” (അച്ഛൻ നിർമ്മിച്ച ഗണേശ ചതുർത്ഥി പ്രതിമക്ക് ആനയുടെ മുഖം വച്ചു) എന്നു തുടങ്ങുന്ന ഗാനം ആണ് ഇത്.
ഈ ഗാനത്തിൻ്റെ ഓരോ വരികളും ഭാഷയുടെ സ്വരാക്ഷരങ്ങളിൽ ആണ് തുടങ്ങുന്നത്.. അ, ആ ,ഇ, ഈ അങ്ങനെ.
സിനിമാ-സീരിയൽ നടിയും ഭരതനാട്യം കലാകാരിയുമായ മാനസി സുരേഷിൻ്റെ അഭിനയവും കുട്ടികളെ ഈ പാട്ടിലേക്ക് ആകർഷിക്കുന്നുണ്ട്.
സ്വയം എഴുതി സംഗീതം നൽകിയ ഈ ഗാനത്തിൽ “ഋ ” ഇല്ല എന്നതാണ് മറ്റൊരു കാര്യം.
ഇവരുടെ തന്നെ വേറെയും നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്.
ഇതേ ഗാനത്തിൻ്റെ നിരവധി വ്യത്യസ്തമായ വേർഷനുകളും സോഷ്യൽ മീഡിയകളിൽ ലഭ്യമാണ്.
എന്നാൽ പാട്ട് കേൾക്കാം കാണാം..