FLASH

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാർക്ക് വൻ തിരിച്ചടി!

ബെംഗളൂരു: സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ.

– സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമില്ലാത്ത മെക്കാനിക്ക്, ക്ലാർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ എന്നീ തസ്തികകളിൽ (സി, ഡി വിഭാഗങ്ങൾ) കന്നഡിഗർക്കുമാത്രം ജോലി

– സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യമാവശ്യമുള്ള മാനേജ്‌മെന്റ്തലത്തിലുള്ള തസ്തികകളിൽ (എ, ബി വിഭാഗങ്ങൾ) കന്നഡികർക്കു മുൻഗണന

എന്നിങ്ങനെ മാറ്റം വരുത്തി ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.

വായിക്കുക:  എവിടേക്കും സർവ്വീസ് നടത്താൻ തയ്യാറായി കർണാടക ആർ.ടി.സി; തുടരെ തുടരെ കത്തുകളയച്ചിട്ടു മറുപടിയില്ല; 3 വർഷം മുൻപത്തെ കരാറിന് അന്തിമ തീരുമാനമായില്ല;കേരളത്തിൻ്റെ അലംഭാവം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനോ ?

സംസ്ഥാനത്തെ എല്ലാ സ്വകാര്യകമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും.

കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ മാറ്റംവരുത്തി സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകുന്നവിധമാക്കിയിരുന്നു.

സ്വകാര്യമേഖലയിൽ കന്നഡിഗർക്ക് സംവരണംവേണമെന്ന് കന്നഡ വികസന അതോറിറ്റി വർഷങ്ങൾക്കുമുമ്പേ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, ഐ.ടി. കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ എതിർപ്പുമൂലം ഇത് നിയമമാക്കാൻ കഴിഞ്ഞിരുന്നില്ല.

വായിക്കുക:  17 കാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെതിരെ കേസ്;ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.

എന്നാൽ, ഇപ്പോൾ കന്നഡികർക്കു മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്.

Related posts