FLASH

കോവിഡ് ബാധിച്ച് എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായൺ റാവു അന്തരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് എം.എൽ.എ. ബി. നാരായൺ റാവു(66) അന്തരിച്ചു.

ബീദർ ജില്ലയിലെ ബസവകല്യാൺ എം.എൽ.എയായ നാരായൺ റാവുവിനെ സെപ്റ്റംബർ ഒന്നിനാണ് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വായിക്കുക:  "സംഗൊള്ളി രായണ്ണ"സിനിമാ നിർമ്മാതാവിൻ്റെ 31.35 കോടിയുടെ സ്വത്ത് വകകൾ കണ്ട് കെട്ടി ഇ.ഡി.

ആരോഗ്യനില മോശമായതിനാൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത് എന്ന് മണിപ്പാൽ ആശുപത്രി ഡയറക്ടർ ഡോ. മനിഷ് റായി അറിയിച്ചു.

വായിക്കുക:  ഗ്രാമങ്ങളിലെ എ.ടി.എം.കൌണ്ടറുകളില്‍ പണമെടുക്കാന്‍ വരുന്നവരെ പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയ യുവാവ്‌ പിടിയില്‍.

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.

Related posts