FLASH

മയക്കുമരുന്ന് കേസന്വേഷണത്തിനിടെ കൈക്കൂലി വാങ്ങി വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: മയക്കുമരുന്ന് കേസന്വേഷണത്തിനിടെ കൈക്കൂലി വാങ്ങി വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ അംഗങ്ങളല്ലാത്ത ഉദ്യോഗസ്ഥർ കേസിലെ പ്രതികൾക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

ഇതേതുടർന്ന് കേസിലെ പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തി. പ്രതികളുമായി അടുപ്പമുള്ളവർക്ക് വിവരം ചോർത്തി നൽകുന്നതിനായി ഇവർ പണം കൈപറ്റിയതായും കണ്ടെത്തിയതായി ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി. എസിപി എംആർ മുദാവി, ഹെഡ് കോൺസ്റ്റബിൾ മല്ലികാർജുൻ എന്നിവർക്കെതിരെയാണ് ശിക്ഷാനടപടി.

വായിക്കുക:  സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5018 പേര്‍ക്ക് മാത്രം, 8005 പേര്‍ ആശുപത്രി വിട്ടു; കൂടുതൽ വിവരങ്ങൾ

വിശ്വാസവഞ്ചന മാത്രമല്ല എസിപിയുടെ ഭാഗത്ത് നിന്ന് അധികാരദുർവിനിയോഗവും നടന്നിട്ടുള്ളതായി സിസിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജോയിന്റ് കമ്മിഷണർ സന്ദീപ് പട്ടീലിന്റെ നിർദേശമനുസരിച്ച് ബെംഗളൂരു പോലീസ് കമ്മിഷണർ കമൽ പന്തിന്റേതാണ് നടപടി.

Related posts