FLASH

അഴിമതി ആരോപണം; സഭയിൽ തന്നെ കോവിഡ് പ്രതിരോധത്തിൻ്റെ കണക്കുകൾ നിരത്തി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു : സഭയിൽ കോൺഗ്രസ് ഉയർത്തിയ കോവിഡ് ഫണ്ട് അഴിമതിക്ക് സഭാ സമ്മേളനത്തിൽ തന്നെ എണ്ണിയെണ്ണി മറുപടി നൽകി മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ മെഡിക്കൽ വിദ്യാഭ്യസ മന്ത്രി ഡോ: കെ.സുധാകർ.

കോൺഗ്രസ് ആരോപിക്കും പോലെ അഴിമതി നടന്നിട്ടില്ല,1422 കോടി രൂപ കോവിഡ് പ്രതിരോധങ്ങൾക്കായി ഇതുവരെ ആരോഗ്യ വകുപ്പ് മാത്രം ചെലവഴിച്ചു.

വായിക്കുക:  വടക്കന്‍ കര്‍ണാടകയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു

സർക്കാറിൻ്റെ 15 വകുപ്പുകളും ചേർന്ന് ആകെ ചെലവിട്ടത് ഇതുവരെ 4200 കോടി രൂപയാണ് മന്ത്രി അറിയിച്ചു.

മറുപടിയിൽ തൃപ്തി വരാതെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ കെ.ആർ.രമേഷ് കുമാർ നടത്തിയ വിവാദ പരാമർശം സ്പീക്കർ സഭാ രേഖയിൽ നിന്ന് നീക്കി.

വായിക്കുക:  അശ്ലീല വേഷം ധരിച്ചെന്ന് ആരോപണം; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാക്കൗട്ട് നടത്തി.

Related posts