FLASH

അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ക്വാറൻറീൻ 7 ദിവസമാക്കി കുറച്ചു.

തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറൻ്റെെൻ എന്നിവയിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാർ ഓഫീസുകളിൽ ഇനി മുതൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ.

വായിക്കുക:  ലഹരിമരുന്നു കേസിൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ ശിക്ഷ ലഭിക്കില്ല

അതേസമയം, സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറൻ്റൈൻ ഏഴ് ദിവസമാക്കി കുറച്ചു.

ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി കേരളത്തിലേക്ക് വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതി ഉയർന്നതിനാലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വായിക്കുക:  17 കാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെതിരെ കേസ്;ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.

ഇതിനു പുറമെ, റസ്റ്റോറൻ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.

Related posts