FLASH

ഇന്ന് എഞ്ചിനീയർമാരുടെ ദിവസം. ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിന് തടയിട്ട, മൈസൂർ സോപ്പ് ഫാക്ടറിയുടെ സ്ഥാപകനായ, ഏഷ്യയിലെ ഏറ്റവും വലിയ ടൗൺഷിപ്പ് രൂപകൽപ്പന ചെയ്ത ആ കർണാടകക്കാരനായ വലിയ എഞ്ചിനീയറെ അടുത്തറിയാം.

ബെംഗളൂരു : എഞ്ചിനീയറിംഗ് എന്നത് ഇന്ന് ഒരു സാധാരണ കോഴ്സിന് തുല്യമായി പരിഗണിക്കപ്പെടുന്ന കാലമാണ്, തമാശക്കെങ്കിലും പറയാറുണ്ട് ഈ നഗരത്തിൽ മുകളിലേക്ക് ഒരു കല്ലെറിഞ്ഞാൽ അത് വീഴുന്നത് ഒരു എഞ്ചിനീയറുടെ മുകളിൽ ആണ് എന്ന്.

ഇന്ന് കാലത്ത് നമ്മളിൽ പലർക്കും അഭിമാനവും ബഹുമാനവും തോന്നുന്ന എഞ്ചിനീയറിംഗ് ബിരുദ ധാരിയായ അതേ മേഖലയിൽ  ചെയ്യുന്ന ഒരാൾ മലയാളിയായ പാലക്കാട്ടുകാരനായ മെട്രോ മാൻ എന്ന് വിളിപ്പേരുള്ള ഇ ശ്രീധരൻ ആണ്.

എന്നാൽ വർഷങ്ങൾക്ക് മുൻപ് ഈ മണ്ണിൽ ഒരു എഞ്ചിനീയർ ജനിച്ച് ജീവിച്ച് പ്രവർത്തിച്ച് മരിച്ചിരുന്നു, ഇന്ന് നമ്മൾ എഞ്ചിനീയേഴ്സ് ഡേ എന്ന് പറയുന്ന സെപ്റ്റംബർ 15 ആഘോഷിക്കുമ്പോൾ ഈ എഞ്ചിനീയറുടെ ജൻമദിനമാണാതെന്ന് എത്ര പേർക്ക് അറിയാം ?

മോക്ഷകുണ്ഡം വിശ്വേശ്വരയ്യ, അല്ലെങ്കിൽ എം.വിശ്വേശ്വരയ്യ, മൈസൂരു രാജ്യത്തെ ഇന്നത്തെ ചിക്ക ബല്ലാപ്പുരയിലെ മുദ്ദനഹള്ളിയിൽ ആയുർവേദ ഭിഷഗ്വരനും സംസ്കൃതപണ്ഡിതനുമായ ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായി  1860ൽ ആണ് വിശ്വേശ്വരയ്യയുടെ ജനനം.

വിശ്വേശ്വരയ്യയുടെ 15മത്തെ വയസിൽ പിതാവ് മരിച്ചു, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബെംഗളൂരു സെൻട്രൽ സർവ്വകലാശാലയിൽ 1881 ൽ ബി.എ. പൂർത്തിയാക്കി, 1883ൽ പൂനെ സയൻസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഇന്നത്തെ എഞ്ചിനീയറിംഗിന് തത്തുല്യമായ ബിരുദം നേടി.

വായിക്കുക:  ഇലക്ട്രിക് വാഹന ഉപയോ​ഗം പ്രോത്സാഹിപ്പിക്കും; ബെം​ഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും

ബോംബെ സർക്കാറിൻ്റെ ജല വകുപ്പിൽ ഉദ്യോഗസ്ഥനായി ചേർന്നു, പിന്നീട് ഇന്ത്യൻ ഇറിഗേഷൻ കമ്മീഷനിലും ചേർന്നു.

1909 ൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം മൈസൂരു രാജ്യത്തിൻ്റെ ചീഫ് എഞ്ചിനീയറും സെക്രട്ടറിയുമായി ചേർന്നു, പിന്നീട് 1913 ൽ മൈസൂരു രാജ്യത്തിൻ്റെ ദിവാൻ ആയി.1927 മുതൽ 1955 വരെ ടാറ്റ സ്റ്റീൽസിൻ്റ ഡയറക്ടർ ബോർഡിലും പ്രവർത്തിച്ചു.

അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് തള്ളുന്ന ഓട്ടോമാറ്റിക് ഫ്ലെഡ് ഗേറ്റ് സ്ഥാപിച്ചത് പൂനെയിലെ ഒരു അണക്കെങ്കിൽ സർ എം.വി.ആയിരുന്നു.

പദ്ധതി വിജയമായപ്പോൾ ഗ്വാളിയോറിലെ ടിഗ്ര അണക്കെട്ടിലും മണ്ഡ്യയിലെ കെ.ആർ. എസ് ഡാമിലും ഈ സംവിധാനം സ്ഥാപിച്ചു.

ഹൈദരാബാദിൽ മൂസി നദി കാരണം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഭൂഗർഭ വഴികളിലൂടെ തുറന്ന് വിട്ട് അറുതി വരുത്തിയത് സർ. വിശ്വേശ്വരയ്യയുടെ രൂപകൽപ്പന ആയിരുന്നു.

വായിക്കുക:  ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഇനി പ്രസാദത്തിനൊപ്പം വാക്സിനും

വിശാഖപട്ടണം തുറമുഖത്തെ കടൽ ആക്രമണത്തിൽ നിന്ന് രക്ഷിച്ച് നിർത്തുന്ന ഡിസൈൻ മറ്റാരുടേയുമല്ല.

ബീഹാറിൽ ഗംഗക്ക് കുറുകെ സ്ഥാപിച്ച മോകമ്മ പാലത്തിൻ്റെ പിന്നിലെ ബുദ്ധികേന്ദ്രവും വിശ്വേശ്വരയ്യ ആയിരുന്നു.

മൈസൂർ സോപ്പ് ഫാക്ടറി, ഭദ്രാവതിയിലെ മൈസൂർ അയേൺ സ്റ്റീൽവർക്ക് സ്, പാരസിറ്റോയിഡ് ലാബോറട്ടറി, ശ്രീ ജയചമരാജ പോളി ടെക്നിക്, ബാംഗ്ലൂർ അഗ്രികൾചർ യൂണിവേഴ്സിറ്റി, മൈസൂർ സ്റ്റേറ്റ് ബാങ്ക് അടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കാൻ മുൻ കൈ എടുത്തത് സർ എം.വിശ്വേശ്വരയ്യ ആണ്.

തിരുപ്പതിയിൽ നിന്ന് തിരുമല മലമുകളിലേക്കുള്ള റോഡ് രൂപകൽപ്പന ചെയ്തത് മറ്റാരുമല്ല…

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രൂപകൽപ്പിത ലേ ഔട്ട് ആയ നഗരത്തിലെ ജയനഗർ റസിഡൻഷ്യൽ ലേ ഔട്ട് 1959 ൽ വിശ്വേശ്വരയ്യയുടെ രൂപകൽപ്പനയാണ്.

നിരവധി പുരസ്കാരക്കളും ബഹുമതികളും വിശ്വേശ്വരയ്യയെ തേടി എത്തിയിട്ടുണ്ട് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഇന്ത്യൻ എമ്പയർ, മൈസൂരു ദിവാൻ, തുടങ്ങിയവക്ക് പുറമെ 1955 രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു.

വായിക്കുക:  മെട്രോ ട്രെയിനുകളുടെ പ്രവർത്തന സമയം മാറ്റണം എന്ന ആവശ്യവുമായി എംപി

1962 ഏപ്രിൽ 14 ന് 101 വയസിൽ ആധുനിക മൈസൂരിൻ്റെ ശിൽപ്പിയായ രാജ്യത്തെ എഞ്ചിനീയർമാരുടെ മാതൃകയുമായ സർ.എം.വിശ്വേശ്വരയ്യ അന്തരിച്ചു.

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

[metaslider id="72989"]