FLASH

കോവിഡ് രൂക്ഷമാകുന്നു; ബെംഗളൂരു ഉൾപ്പെടെ ആറു ജില്ലകൾ കേന്ദ്ര നിരീക്ഷണത്തിൽ

ബെംഗളൂരു: കോവിഡ് -19 രൂക്ഷമായ ആറുജില്ലകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ. ബെംഗളൂരു അർബൻ, ദാവൻഗെരെ, കൊപ്പാൾ, ബല്ലാരി, ദക്ഷിണ കന്നഡ, മൈസൂരു എന്നീ ജില്ലകളാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്.

ഈ ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക്, നിലവിലുള്ള രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവ പഠിച്ചശേഷം ആശുപത്രി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ഹെൽത്ത് കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു.

വായിക്കുക:  ലോക്ക്ഡൌണ്‍ കാലത്ത് മടങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി ഫാക്ടറി ഉടമ!

മരണം കൂടുതൽ സ്ഥിരീകരിച്ച ജില്ലകളിൽ കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി. സംസ്ഥാന കുടുംബാരോഗ്യ ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ഈ ജില്ലകളിലെ സർക്കാർ-സ്വകാര്യ ആശുപത്രികളുടെ മേധാവികളുമായി വീഡിയോകോൺഫറൻസ് നടത്തുന്നുണ്ട്.

ഈ ആറു ജില്ലകളിലെ ഗർഭിണികൾ, പ്രായമായവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ എന്നിവർക്ക്‌ കൂടുതൽ ശ്രദ്ധകൊടുത്തുവരുകയാണ്.

നാലര ലക്ഷം രോഗികളാകുന്ന നാലാമത്തെ സംസ്ഥാനമായി കർണാടകം മാറി. രാജ്യത്തെ മെട്രോ നഗരങ്ങളിൽ മുംബൈയെ പിന്നിലാക്കി ബെംഗളൂരു കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി.

വായിക്കുക:  4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;യുവാവിനെ വെടിവച്ച് വീഴ്ത്തി പോലീസ്.

നഗരത്തിൽ കൺടെയ്ൻമെന്റ് സോണുകളും കൂടിവരികയാണ്. 29,588 കൺടെയ്ൻമെന്റ് സോണുകൾ റിപ്പോർട്ട് ചെയ്തതിൽ നിലവിൽ 19,680 കൺടെയ്ൻമെന്റ് സോണുകളാണ് ആക്ടീവായുള്ളത്.

Related posts