FLASH

മലയാളത്തിൻ്റെ വെള്ളിത്തിര കീഴടക്കാൻ ഒരു ബെംഗളൂരു മലയാളി കൂടി; എത്ര പേർക്കറിയാം ഇയാൾ രണ്ട് പ്രധാന താരങ്ങളുടെ അടുത്ത ബന്ധുവാണെന്ന കാര്യം?

ബെംഗളൂരു: മലയാളത്തിന്‍റെ വെള്ളിത്തിര കീഴടക്കാന്‍ ഒരു ബെംഗളൂരു മലയാളി കൂടി വരുന്നു,എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം ഈ നഗരത്തില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയും ചെയ്തതിന് ശേഷം സിനിമയുടെ ലോകത്തേക്ക് തിരിഞ്ഞ ആലുവക്കാരന്‍ ധീരജ് ഡെനി തന്നെയാണ് അത്.

ധീരജ് ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം ശരത് ജി. മോഹനാണ് സംവിധാനം ചെയ്യുന്നത്. ആദ്യാ പ്രസാദ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. ഉണ്ണി മേനോന്‍ മലയാളത്തില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വായിക്കുക:  ആകെ ഡിസ്ചാര്‍ജ് 6.2 ലക്ഷം കടന്നു;ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ഉണ്ണി ആലപിച്ച ചിത്രത്തിലെ ”കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കെ” എന്ന ഗാനവും കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

ഹരി നാരയണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കിയത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ജിസോ ജോസ് നിര്‍മിച്ച് അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ‘മൈക്കിള്‍സ് കോഫി ഹൗസ്’ ആണ് ധീരജ് നായകനാകുന്ന മറ്റൊരു ചിത്രം.

വായിക്കുക:  ബി.എം.ടി.സി.യുടെ ആദ്യത്തെ"വാടക ഇലക്ട്രിക്"ബസ് പരീക്ഷണ ഓട്ടം തുടങ്ങി.

ധീരജ് ഡെനി മലയാളത്തിലെ ഒരു താര കുടുംബത്തിലെ അംഗം കൂടി ആണ്,നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റെയും സഹോദരന്‍ ആണ്.

നിവിന്റെ പിതൃ സഹോദരന്‍ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനാണ് ധീരജ് എന്നത് പലര്‍ക്കും അറിയാത്ത കാര്യം ആണ്.

കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വാരക്കുഴിയിലെ കൊലപാതകം, വൈ, ഹിമാലയത്തിലെ കശ്മലന്‍ എന്നിവയാണ് ധീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. നേരത്തെ കേരള ഫാഷന്‍ വീക്കിന്റെ മോഡലായിരുന്നു ധീരജ്.

Related posts