FLASH

നിങ്ങൾക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടോ? എങ്കിൽ സുരക്ഷ ഉറപ്പാക്കൂ

ന്യൂഡൽഹി: വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്ന് എസ് ബി ഐ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ ചതിയിൽനിന്ന് രക്ഷപ്പെടാമെന്നും ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിനൊപ്പം എസ്ബിഐ ട്വീറ്റ് ചെയ്തു. മൊബൈൽ വഴിയുള്ള തട്ടിപ്പാണ് കൂടുതൽ നടക്കുന്നത്.

വായിക്കുക:  ഹാക്കർമാരേകൊണ്ട് രക്ഷയില്ല... ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാർക്കും പണി കിട്ടി.

മാൽവെയറുകൾ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുവായ ഇടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിനെതിരെ നേരത്തെ എസ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോൾ പുതിയ ജഗ്രത നിർദേശങ്ങളുമായിട്ടാണ് എസ് ബി ഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

– അറിയാത്ത, വിശ്വാസമില്ലാത്ത നെറ്റ് വർക്കുകയളുമായി നിങ്ങളുടെ മൊബൈൽ ഫോൺ ബന്ധിപ്പിക്കരുത്

– വൈറസ് ബാധിച്ച ഡാറ്റ മറ്റൊരു മൊബൈൽ ഫോണിലേയ്ക്ക് കൈമാറരുത്

– പാസ് വേഡ്, യൂസർ നെയിം തുടങ്ങിയവ ഫോണിൽ സൂക്ഷിക്കരുത്

വായിക്കുക:  വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ഒന്നിക്കണം:ഉമ്മൻ‌ചാണ്ടി.

– ഉപയോഗിക്കാത്ത ആപ്പുകളും കണക്ഷനുകളും തുറന്നിടരുത്

– മൊബൈലിൽനിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ കൈമാറുംമുമ്പ് ഏറ്റവുംപുതിയ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്തെന്ന് ഉറപ്പുവരുത്തുക

– മൊബൈൽ ഫോൺ സ്ക്രീൻ ലോക്ക് ചെയ്യുക

– മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക

– 15 അക്ക ഇഎംഈഐ നമ്പർ കുറിച്ചുവെയ്ക്കുക

– പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുക

എസ് ബി ഐ നൽകുന്ന ബോധവൾക്കരണത്തിന് വളരെ മികച്ച പ്രതികരണവും സ്വീകാര്യതയുമാണ് ഉപോയോക്താക്കളിൽ നിന്നും ലഭിക്കുന്നത്.

Related posts