ബെംഗളുരു : ജനസംഖ്യാ ആനുപാതികമായി രാജ്യത്തെ മെട്രോ നഗരങ്ങളിൽ കോവിഡ് മരണനിരക്ക് കുറവ് ബെംഗളൂരുവിലാണെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ഇന്നലെ അറിയിച്ചു.
10 ലക്ഷം ജനങ്ങളിൽ 115 പേരെന്ന നിരക്കിലാണ് ബെംഗളുരുവിൽ ഇതുവരെ
കോവിഡ് മരണമുണ്ടായത്.
മുംബൈയിൽ 10 ലക്ഷത്തിൽ 521 എന്നാണ് മരണ നിരക്ക്, ചെന്നെ(306),പുണെ(242), അഹമ്മദാബാദ്(223), ഡൽഹി(202), കൊൽക്കത്ത(182) എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ മരണനിരക്ക്.
കോവിഡ്നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നു മന്ത്രി ആഹ്വാനം ചെയ്തു.