FLASH

പാസ്‌പോർട്ടും വിസയുമില്ല; അനധികൃതമായി നഗരത്തിൽ താമസിച്ചുവന്ന 7 പേർ അറസ്റ്റിൽ

ബെംഗളൂരു: പാസ്‌പോർട്ടും വിസയും ഇല്ലാതെ അനധികൃതമായി ബംഗളൂരുവിൽ താമസിച്ചു വന്ന 7 ആഫ്രിക്കൻ പൗരന്മാരെ  തിങ്കളാഴ്ച രാവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി . 

ഹെന്നൂർ, ബാനസവാടി പ്രദേശങ്ങളിലെ 35 ഓളം വീടുകളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ ആണ് ഇവരെ പിടി  കൂടിയത്. ഇതിൽ ഒരു വീട്ടിൽ നിന്നും കള്ള നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് 

“പരാതികളുടെ അടിസ്ഥാനത്തിൽ ഹെന്നൂർ , ബാനസവാടി പ്രദേശത്ത്, ആഫ്രിക്കൻ പൗരന്മാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന 35 ഓളം വീടുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു . ഇതേ തുടർന്ന് വിസയും പാസ്‌പോർട്ടും ഇല്ലാതെ താമസിച്ചു വന്ന 7 പേർ പിടിയിലായി ” എന്ന് ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ് ( ക്രൈം ) സന്ദീപ് പട്ടീൽ അറിയിച്ചു.

വായിക്കുക:  തുടർച്ചയായി പെയ്യുന്ന മഴയിൽ വീണ്ടും മുങ്ങി നഗരം
വായിക്കുക:  കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് 4 മാസം കഴിഞ്ഞു; ബെംഗളൂരു മലയാളികൾക്ക് മാത്രം നാട്ടിൽ പോകാൻ തീവണ്ടിയില്ല.

ഇത്തരത്തിൽ അനധികൃതമായി ഹെന്നൂരിൽ താമസിച്ചുവന്ന ആറ് ആഫ്രിക്കൻ പൗരന്മാരെ ഈസ്റ്റ് ഡിവിഷൻ പോലീസും തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട് 

Related posts